ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം കോവിഡ് കേസുകള്‍. 998 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇന്നത്തേത്.

24 മണിക്കൂറിനിടെ 14 പേര്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 232 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 18,697 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,043 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ശനിയാഴ്ച 765 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ഇത് ആയിരത്തിലേക്ക് എത്തിയിരിക്കുകയാണ്.