കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് സാമൂഹിക വ്യാപന ഭീഷണിയില്‍ കൊച്ചി നഗരം. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലെ എട്ട് ഡിവിഷനുകള്‍ അടച്ചു.

ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരകരിച്ചതിന് പിന്നാലെയാണ് ആലുവ മാര്‍ക്കറ്റ് അടച്ചത്. ഇയാളുടെ ഭാര്യക്കും മരുമകനും രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 പേരില്‍ ആറ് പേരുടെ രോഗ ഉറവിടം ഇനിയും കണ്ടെത്താനാവാത്തത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രിത മേഖലകളിലെ അതിര്‍ത്തികള്‍ പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടെ അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാകും ഇളവുകള്‍ നല്‍കുക.