മലയിന്‍കീഴ്: പൊള്ളലേറ്റ് ഹയര്‍സെക്കന്‍ഡറി അധ്യാപിക മരിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടിലാണ് സംഭവം. വിളവൂര്‍ക്കല്‍ കര്‍ണികാരത്തില്‍ മെഡിക്കല്‍ കോളജ് റിട്ട. ഉദ്യോഗസ്ഥന്‍ സി.പി.മുരളീധരന്‍ നായരുടെ ഭാര്യയും ഒറ്റ ശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയുമായ ബിന്ദു (47) വാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുരളീധരന്‍ നായര്‍ മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ബിന്ദു ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് എത്തിയ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബിന്ദു മരിച്ചത്. ഏക മകള്‍ ബന്ധുവീട്ടിലായിരുന്ന ദിവസമായിരുന്നു ദുരന്തം.