ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ കൂടി കോവിഡ് രോഗം ബാധിച്ച്‌ മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 335 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്നലെ 1839 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ്.

നിലവില്‍ സംസ്ഥാനത്ത് 11966 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 9244 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നലെ മാത്രം 439 പേര്‍ക്കാണ് രോഗം ഭേദമായത്. കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21549 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.