ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം ജൂണില്‍ മാത്രം യു.എസ് എംബസിക്ക് നേരെ ആറു തവണ റോക്കറ്റ് ആക്രമണമുണ്ടായി. രണ്ടാഴ്ച മുമ്ബ് ബഗ്ദാദിലെ യു.എസ് സേനാ കേന്ദ്രത്തിനും രാജ്യാന്തര വിമാനത്താവളത്തിനും നേരെ റോക്കറ്റ് തൊടുത്തുവിടുന്ന ആഭ്യന്തര സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഇറാഖ് സേന പരിശോധന നടത്തിയിരുന്നു.