തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പുതിയ നാല് കണ്ടെയ്‌ന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്ബള്ളി എന്നിവിടങ്ങളാണ് പുതിയ നിയന്ത്രണ മേഖലകള്‍. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.

പൊലീസുകാരന്‍, ലോട്ടറി വില്പനക്കാരന്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍, ജനറല്‍ സ്റ്റോറിലെ ജീവനക്കാരന്‍ തുടങ്ങി, ഒരാഴ്ചക്കിടെ തിരുവനന്തപുരം നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് വ്യത്യസ്ത മേഖലയിലുള്ളവര്‍ക്കാണ്. പൂന്തുറയിലെ കുമരിച്ചന്ത മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലെെന്‍ ഭക്ഷണവിതരണക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യം ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. ക

ണ്ടെയ്‌ന്‍മെന്റ് മേഖലകളിലെ ഓണ്‍ലെെന്‍ ഭക്ഷണവിതരണം അവസാനിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച ഓണ്‍ലെെന്‍ ഭക്ഷണവിതരണക്കാരന്‍ കുന്നത്തുകാല്‍ സ്വദേശിയാണ്. പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്‌ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ക്വാറന്റെെനിലുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തതിലൂടെയാണ് യുവാവിനു കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സമ്ബര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗികമായി അടച്ചിടാന്‍ ആലോചനയുണ്ട്.

നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയും വിഎസ്‌എസ്സിയിലെ അപ്രന്‍റീസ് ട്രെയിനിയുമായ ആളുടെ റൂട്ട് മാപ്പും പുറത്തുവന്നു. വഴുതൂരിലെ നിരവധി കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാളയം ഗുഡ് മോണിംഗ് സ്റ്റോറിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി 14 ദിവസത്തെ ക്വാറന്‍റീനില്‍ കഴിഞ്ഞ ശേഷം 28, 29 തീയതികളില്‍ പാളയത്തെ വിവിധ കടകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.