വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ കോ​വി​ഡ് രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ ഏ​റെ സ​ഹാ​യി​ച്ച​താ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണള്‍​ഡ് ട്രം​പ്. തു​ട​ര്‍​ച്ച​യാ​യി 26-ാം ദി​വ​സ​വും രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ റെ​ക്കോ​ര്‍​ഡ് വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ട്രം​പ് ത​ന്‍റെ നേ​ട്ട​ങ്ങ​ളെ കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ച​ത്.

നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​തി​ന​കം ത​ന്നെ രോ​ഗി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ന്‍ വ​ര്‍​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ഫ്ളോ​റി​ഡ​യി​ലും അ​രി​സോ​ണ​യി​ലും ഹൂ​സ്റ്റ​ണി​ലു​മെ​ല്ലാം നി​ര​വ​ധി​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ട്രം​പ് ത​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. ഒ​രു പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ഒ​രു രാ​ജ്യ​വും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ള്‍ തു​റ​ന്ന​ടി​ച്ചു.