കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 631 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 667 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 49303ഉം രോഗമുക്തി നേടിയവരുടെ എണ്ണം 39943 ഉം ആയി ഉയര്‍ന്നു.

രാജ്യത്ത് അഞ്ചു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് മരണ സംഖ്യ 365 ആയി.നിലവില്‍ 8995 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 155 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3443 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി.