വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി ഉയര്‍ന്നു . ആഗോളതലത്തില്‍ 1.14 കോടിപേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത് . ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി . 58,530 പേര്‍ നില ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1.89 ലക്ഷം പേര്‍ക്കാണ് കോവിഡ് ലോകമാകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്തു .

നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് . 29.36 ലക്ഷം പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത് .

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി . 64,365 പേരാണ് കോവിഡ് ബാധിച്ച്‌ ബ്രസീലില്‍ ഇതുവരെ മരണപ്പെട്ടത് . കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുന്‍പിലാണെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ് (19,279) .

റഷ്യയില്‍ ഇതുവരെ 10,027 പേരാണ് മരണപ്പെട്ടത് . റഷ്യയില്‍ 6.75 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇന്ത്യയിലാവട്ടെ 6.74 ലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത് . കഴിഞ്ഞ 24 മണഇക്കൂറിനിടെ 24,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് .