റഷ്യയുടെ വ്ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന.വ്ലാഡിവോസ്റ്റോക്ക് നഗരം സ്ഥാപിച്ചതിന്റെ 160-മത്തെ വാര്‍ഷികവുമായി ബന്ധപ്പെട്ട് റഷ്യ ചൈനീസ് സാമൂഹ്യ മാധ്യമമായ ‘വീബോ’യില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിനു പിന്നാലെ 19 ആം നൂറ്റാണ്ടില്‍ വ്ലാഡിവോസ്റ്റോക്ക് ചൈനയുടേതായിരുന്നുവെന്ന അവകാശവാദവുമായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ ഷെന്‍ ഷിവെയ്മ് രംഗത്തു വരികയായിരുന്നു.

വ്ലാഡിവോസ്റ്റോക്ക് 1860 ലുണ്ടായ രണ്ടാം കറുപ്പ് യുദ്ധത്തില്‍ ചൈനയില്‍ നിന്നും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചേര്‍ന്ന് പിടിച്ചെടുത്തതാണെന്നാണ് ഷെന്‍ ഷിവെയ്മിന്റെ വാദം. ഇതിനെ പിന്തുണച്ച്‌ ഒരുപാട് ചൈനീസ് നയതന്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരും രംഗത്തു വന്നിട്ടുണ്ട്.ഈ പ്രസ്താവനക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.