കൊച്ചി: എറണാകുളത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവര്‍, പറവൂറിലെ സെമിനാരി വിദ്യാര്‍ത്ഥി,പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥന്‍, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരന്‍ എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നാളെ പുലര്‍ച്ചെ മുതല്‍ കര്‍ശന പരിശോധനയുണ്ടാകും. അമ്ബത് എസ്‌ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുക.