സാൻഫ്രാൻസിസ്ക്കൊ (കലിഫോർണിയ) ∙ ഓഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ കലിഫോർണിയയിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ ഉപാദ്ധ്യക്ഷനായി യുഎസ് കോൺഗ്രസുമാൻ റൊ ഖന്നയെ നിയമിച്ചു. 2017 മുതൽ  കലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ്  അംഗമാണ് ഖന്ന. ജൂൺ 28 ന് ചേർന്ന കലിഫോർണിയ ഡെമോക്രാറ്റിക് പാർട്ടി മീറ്റിങ്ങിലാണ് റൊ ഖന്നയെ നിയമിച്ചതായും കലിഫോർണിയ ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ പ്രഖ്യാപിച്ചത്.

368 കലിഫോർണിയ ഡെലിഗേറ്റുകൾ റൊ ഖന്നയെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 20 പേർ എതിർത്തു. ഡെമോക്രാറ്റിക് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ബെർണി സാന്റേഴ്സ് റൊ ഖന്നക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജൊ ബൈഡൻ, ബെർണി സാന്റേഴ്സ് അനുകൂലികൾ തമ്മിൽ വോട്ടെടുപ്പിനെ കുറിച്ചു ചൂടേറിയ വാഗ്വാദം നടത്തിയിരുന്നു.
ഓഗസ്റ്റിൽ നടക്കുന്ന ദേശീയ കൺവൻഷനിൽ ഐക്യം നിലനിർത്തണമെന്ന ഈ ഭാഗവും സമ്മതിച്ചിരുന്നു. കലിഫോർണിയയിൽ നിന്നുള്ള 80 സൂപ്പർ ഡെലിഗേറ്റുകളിൽ ഗവർണർ ന്യൂസം അംഗമാണ്.

കലിഫോർണിയ ഡെലിഗേറ്റുകളെ നയിക്കുന്നതിന് ലഭിച്ച ഉപാധ്യക്ഷ പദവിയിൽ ഞാൻ അഭിമാനം കൊള്ളുന്നു.– റൊ ഖന്ന പറഞ്ഞു.