ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരണം സംബന്ധിച്ച്‌ അദ്ദേഹത്തിന്‍റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ജൂണ്‍ 14 ന് ആണ് അദ്ദേഹം മരിച്ചത്. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ മകന് നീതി ആവശ്യപ്പെടുന്നു. സിബിഐ അന്വേഷണം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ന് എന്റെ മകന്‍ സുശാന്തിന്റെ ആത്മാവ് കരയുന്നു, സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു.” എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

പട്‌ന നിവാസിയായ സുശാന്ത് സിംഗ് ജൂണ്‍ 14 ന് മുംബൈയിലെ ബാന്ദ്രയിലെ തന്റെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.