കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്‌ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തിനൊപ്പം, പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് മാസ്‌കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അമേരിക്ക, റഷ്യ, അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറസ്, ബൊളീവിയ, ബ്രസീല്‍, കേപ് വെര്‍ഡെ, ചിലി, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഹോണ്ടുറാസ്, ഇറാഖ്, ഇസ്രായേല്‍, കൊസോവോ, കുവൈറ്റ്, മോള്‍ഡോവ, നോര്‍ത്ത് മാസിഡോണിയ, ഒമാന്‍, പനാമ, പെറു, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സ്വീഡന്‍, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, കൈക്കോസ് ദ്വീപുകള്‍ എന്നീ രാജ്യങ്ങളാണ്. ഇവിടെ നിന്നും വരുന്നവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.