കോവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി ടെക്സസില്‍ മുഴുവന്‍ ജനങ്ങളും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. ജൂണ്‍ 2 ന് വൈകിട്ട് പുറത്തിറക്കിയ ഉത്തരവനുസരിച്ചു ജൂലൈ 3 ഉച്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

മാസ്ക്ക് ധരിക്കാത്തവര്‍ക്ക് ആദ്യം വാണിങ്ങ് നല്‍കുമെന്നും തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 250 ഡോളര്‍ പിഴ അടയ്ക്കേണ്ടി വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാസ്ക്ക് ധരിക്കാത്തതിന്റെ പേരില്‍ ആരേയും ജയിലിലടക്കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.