മലപ്പുറം: മലപ്പുറം ചീക്കോട് ജമ്മുവില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. യുവാവിന് നിരവധി പേരുമായി സമ്ബര്‍ക്കമുണ്ടെന്നാണ് കണ്ടെത്തല്‍. മലപ്പുറം ചീക്കോഡ് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ്. ജൂണ് 18 നാണ് യുവാവ് നാട്ടില്‍ എത്തിയത്.

യുവാവ് സന്ദര്‍ശിച്ച കടകള്‍ അടക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗി ജൂണ് 23 ന് മൊബൈല്‍ കടയില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മലപ്പുറത്ത് ഇന്നലെ 35 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

ഇവരില്‍ എട്ട് പേര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.