കായംകുളം: പ്രദേശത്ത്​ കുടുംബത്തിലെ 16 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ കായംകുളം സമൂഹവ്യാപന ഭീഷണിയുടെ വക്കിലാണെന്ന്​​ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കായംകുളത്ത്​ രോഗം സ്​ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. സമ്ബര്‍ക്കത്തിലൂടെയാണ്​ കൂടുതല്‍ പേരിലേക്ക്​ രോഗം പടര്‍ന്നത്​. വ്യാപാരിക്ക്​ രോഗം സ്​ഥിരീകരിച്ചതിന്​ പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട 26 പേരുടെ സ്രവം പരിശോധനക്കായി അയച്ചിരുന്നു. രോഗം സ്​ഥിരീകരിച്ചവരില്‍ എട്ടും ഒമ്പതും മാസം പ്രായമായ രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പെടും. വ്യാപാരിക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന്​ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലപ്പുഴയിൽ 21 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 202 ആയി.