ചാലക്കുടി: ചാലക്കുടി നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ച വനിത അംഗത്തിന്റെ മകനും രോഗബാധ. ഇതോടെ ചാലക്കുടിയില്‍ ആകെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിച്ചു. കോടശ്ശേരി പഞ്ചായത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ 47 വയസ്സുള്ള പുരുഷനും കൊരട്ടി പഞ്ചായത്തില്‍ ഖത്തറില്‍ നിന്നെത്തിയ 43 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭ കൗണ്‍സിലറുടെ 15 വയസ്സുള്ള മകന് രോഗം സമ്ബര്‍ക്കത്തിലൂടെ ലഭിച്ചതാണെന്ന് കരുതപ്പെടുന്നു. ഇയാള്‍ ഇരിങ്ങാലക്കുട രൂപതയില്‍ വൈദിക വിദ്യാര്‍ഥിയാണ്. മകനെ വൈദിക പഠനത്തിന് ചേര്‍ക്കാന്‍ കൗൺസിലറും കുടുംബവും ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പ് ഇതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തിരുന്നു. കൗൺസിലർക്ക് പിറ്റേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും നാല് വൈദികരും 20 ഓളം വൈദിക വിദ്യാർഥികളും നിരീക്ഷണത്തിൽ പോകേണ്ടി വന്നിരുന്നു. ചാലക്കുടി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി മാറ്റിയത് തുടരും…