മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ അ​ഞ്ച് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈറസ് സ്ഥിരീകരിച്ചു. ഇ​തോ​ടെ ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ മം​ഗ​ളൂ​രു ദേ​ര്‍​ല​ക്ക​ട്ട ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ല് മെ​ക്കാ​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു ഇ​ല​ക്‌ട്രി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​ണ് വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ എ​ല്ലാ​വ​രും കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും ഒ​രു​മി​ച്ച്‌ റെ​യി​ല്‍​വേ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.