തൃശ്ശൂര്‍: കൊവിഡ് പ്രതിരോധത്തിന്‍്റെ ഭാഗമായി പ്രഖ്യാപിച്ച ജില്ലയിലെ കണ്ടൈന്‍മെന്‍്റ് സോണുകളില്‍ മാറ്റം. തൃശ്ശൂര്‍ കോര്‍പറേഷനിലെ 36,48 വാര്‍ഡുകളെയാണ് കണ്ടൈന്‍മെന്‍്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. തേക്കിന്‍ക്കാട്, ഒളരിക്കര വാര്‍ഡുകളാണ് ഇവ.

അതേസമയം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 07,08,11,12 എന്നീ നാല് വാര്‍ഡുകള്‍, ചാലക്കുടി നഗരസഭയുടെ 16,19,21,30,31,35,36 എന്നീ ഏഴ് ഡിവിഷനുകള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ 35,39,49,51 എന്നീ നാല് ഡിവഷനുകള്‍ കണ്ടൈയ്മെന്റ് സോണുകളായി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.