ഡിട്രോയിറ്റ്: പാലത്തുരുത്തില്‍ കുടുംബാംഗമായ ജയിംസ് വര്‍ഗീസ് (56) മിഷിഗണിലെ ഡിട്രോയിറ്റില്‍ നിര്യാതനായി. 2006 മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഡിട്രോയിറ്റില്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. നിരവധി തവണ പാരീഷ് കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. ഭാര്യ ആന്‍സിയോടും, മക്കളായ ജോയല്‍, ഏബെല്‍, നോയല്‍ എന്നിവരോടുമൊപ്പം മിഷിഗണിലെ  റോച്ചസ്റ്റര്‍ ഹില്‍സിലായിരുന്നു താമസിച്ചിരുന്നത്. എളവൂര്‍ പാത്താടന്‍ കുടുംബാംഗമാണ് ആന്‍സി.

ഡിട്രോയിറ്റില്‍ SAP കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന ജയിംസ് കേരളത്തില്‍ എറണാകുളം തമ്മനം സ്വദേശിയാണ്. 1986-ല്‍ പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ബിരുദം നേടിയശേഷം ചെന്നൈ ഐഐടിയില്‍ നിന്നും എയ്‌റോനോട്ടിക്‌സില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.  എയ്‌റോ സ്‌പെയ്‌സ് ഡിവിഷന്‍ HAL ബംഗളൂരൂ, ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡ്, മെല്‍ബണ്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തതിനൊപ്പം തിയോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുക്കുകയും ചെയ്തു. 1999-ല്‍ അമേരിക്കയില്‍ എത്തി.

പരേതരായ വര്‍ഗീസ് പാലത്തുരുത്തില്‍, മേരിക്കുട്ടി പാലയ്ക്കാപ്പള്ളില്‍ ദമ്പതികളുടെ ഇളയ പുത്രനായ ജയിംസിന്റെ സഹോദരങ്ങള്‍ പരേതരായ വര്‍ഗീസ്, ജോയി എന്നിവരും, ആന്റണി, ജോസ്, ജലാസ്യൂസ്, ബേബി (ചമ്പക്കര), മേഴ്‌സി (പനങ്ങാട്), ഓമന (നീര്‍ക്കോട്) എന്നിവരുമാണ്. ഫോമാ ജോ. സെക്രട്ടറി സാജു ജോസഫിന്റെ പത്നി ബിന്ദുവിന്റെ പിതാവിന്റെ സഹോദരനാണ് ജെയിംസ്

വെയ്ക് സര്‍വീസ് ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8 വരേയും, തിങ്കളാഴ്ച രാവിലെ 9 മുതല്‍ 10 വരേയും സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സൗത്ത് ഫീല്‍ഡില്‍ വച്ചു നടക്കും., തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ നടക്കും.
അഡ്രസ്: 17235 MT. Vermon St. Southfield, MI 48075
സംസ്കാരം ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സെമിത്തേരി, റോച്ചസ്റ്റര്‍ മിഷിണില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ചിറക്കല്‍ (586 604 7407), ബേസില്‍ പാലക്കാപ്പള്ളി (810 338 8819).

Live stream:
https://www.youtube.com/channel/UCI0-UH8ZAvTibsadYCXi00A
https://www.youtube.com/channel/UCK0Q2g5X4zWfczIMux2zhsw

റിപ്പോര്‍ട്ട്: സാജന്‍ കണിയോടിക്കല്‍