സൗദി അറേബ്യയില്‍ നിന്ന് 24000 നു മുകളില്‍ പ്രവാസികളെ ഇതുവരെ നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതായി സൗദിയിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. 55 വന്ദേഭാരത് മിഷന്‍ വിമാനങ്ങളും 71 ചാര്‍ട്ടര്‍ വിമാനങ്ങളും ഉള്‍പ്പെടെ 126 വിമാനങ്ങള്‍ ആണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയതെന്ന് ഇന്ത്യന്‍ എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെയും സൗദിയിലെ സാമൂഹ്യ സംഘടനകളും വിവിധ കമ്ബനികളും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴിയുമാണ് പ്രവാസികളെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

71 ചാര്‍ട്ടര്‍ വിമാനങ്ങളിലായി 13000 പ്രവാസികളെയാണ് ഇന്ത്യയില്‍ എത്തിച്ചത്. ഇതില്‍ 34 വിമാനങ്ങള്‍ കേരളത്തിലേക്കായിരുന്നു എന്നും എംബസ്സി പറഞ്ഞു.ഡല്‍ഹിയിലേക്ക് 11, കര്‍ണാടകയിലേക്ക് 8, തമിഴ്‌നാട് , യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കു 3 വീതം, ആന്ധ്രപ്രദേശ്, ഗുജറാത് എന്നിവിടങ്ങളിലേക്ക് 2 വീതം, ബിഹാര്‍, തെലുങ്കാന എന്നിവിടങ്ങളിലേക്ക് ഒന്നുവീതവുമാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. ‍
കേരളത്തിലേക്കുള്ള 20 വിമാനങ്ങളടക്കം 29 ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തതായും ‍ എംബസി അറിയിച്ചു.ഡല്‍ഹി , മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് 2 വീതം, തമിഴ്‌നാടിലേക്കു 3, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളിലേക്ക് 1 വീതവും ആണ് ഷെഡ്യുള്‍ ചെയ്തിരിക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍.