ആലപ്പുഴ: ജില്ലയില്‍ 16പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു .10 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 6 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം വന്നത്. 1,2&3. കൊല്ലത്തു ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്ന 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഭാര്യ (60),മകന്‍ (4), മരുമകള്‍ (43 ) 4&5. 30/6ന് രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ ഭാര്യ (49), മരുമകന്‍ (35 )

6.കുവൈത്തില്‍ നിന്നും എത്തി 26/6ന് രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെ ഭാര്യ (40)

7.മസ്കത്തില്‍ നിന്നും 29/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മാവേലിക്കര സ്വദേശി(51)

8.മസ്കത്തില്‍ നിന്നും29/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മാന്നാര്‍ സ്വദേശി(47)

9.കുവൈത്തില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വയലാര്‍ സ്വദേശിയായ യുവാവ്

10.കുവൈതിതുല്‍ നിന്നും 27/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തിരുവന്‍വണ്ടൂര്‍ സ്വദേശി(45)

11.മസ്കത്തില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാണാവള്ളി സ്വദേശി(59)

12.ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്ന കാവാലം സ്വദേശിയായ യുവാവ്

13.കുവൈത്തില്‍ നിന്നും 16/6 ന് കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്

14.ദുബായില്‍ നിന്നും 28/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഹരിപ്പാട് സ്വദേശി

15.കുവൈത്തില്‍ നിന്നും 19/6 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെങ്ങന്നൂര്‍ സ്വദേശി

16.മസ്കത്തില്‍ നിന്നും 30//6ന് കൊച്ചിയില്‍ എത്തി അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തലവടി സ്വദേശി(53) .

എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 183പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട് .എറണാകുളത്ത് ചികിത്സയില്‍ ഉണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി ഉള്‍പ്പെടെഇന്ന് 8പേര്‍ രോഗമുക്തരായി.