ന്യൂ​ഡ​ല്‍​ഹി: ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 5.5 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്കാ​ണെ​ന്ന് ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന്നും സി​സോ​ദി​യ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ 5.5 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​മെ​ന്നാ​ണ് സി​സോ​ദി​യ പ​റ​യു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ വി​മ​ര്‍​ശ​ന​വു​മാ​യി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ വിശദീകരണം. ഇ​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞതിന് പിന്നാലെയാണ്​ വിശദീകരണം.

നാളെ എന്ത്​ സംഭവിക്കുമെന്ന്​ ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പ്രവചനങ്ങളെല്ലാം സര്‍ക്കാറി​​െന്‍റ പോര്‍ട്ടലുകളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്​. അത്തരമൊരു വിവരമാണ്​ താന്‍ അറിയിച്ചത്​. അറിയിപ്പ്​ നല്‍കിയാല്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കുമെന്ന്​ എന്‍.ഡി.ടി.വിക്ക്​ നല്‍കിയ അഭിമുഖത്തില്‍ സിസോദിയ പറഞ്ഞു. ഇതുവരെ ഡല്‍ഹി സുരക്ഷിതമാണ്​. ആര്‍ക്കാണ്​ അതി​​െന്‍റ ക്രെഡിറ്റെന്നത്​ താന്‍ നോക്കുന്നില്ല. ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷക്കാണ്​ താന്‍ പ്രാധാന്യം നല്‍കുന്നതെന്ന്​സിസോദിയ കൂട്ടിച്ചേര്‍ത്തു.