ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,752 ആയി. 3,383 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,97,608 ആയി. കൊവിഡ് സ്ഥിരീകരിച്ച 4909 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 58187 ആയി. ഇവരില്‍ 2287 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ പ്രധാന സ്ഥലങ്ങളിലെ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇപ്രകാരമാണ്: റിയാദ്- 397, ഹൂഫൂഫ്-277, മക്ക- 271, ഖതീഫ്- 181, മദീന-79, തായിഫ്- 164, ജിദ്ദ- 164, ഖമീസ മുശൈത് -158, മുബറസ്-149, ദമ്മാം- 141, ബുറൈദ- 134, മഹായീല്‍ അസീര്‍- 179, ഹായില്‍- 164, അബ്ഹാ- 164, അല്‍കോബാര്‍- 75, ഹഫര്‍ബാതിന്‍- 48, നജ്റാന്‍-45, അല്‍നമാസ്- 33, മൂനീറ- 32,ദലം- 30, വാദി ദവാസിര്‍-30, ജുബൈല്‍- 24, മുദ്നബ്- 23,ഷര്‍വ- 22, അഹദ് റഫീദ- 21,സാജി 21.