ചെന്നൈ: തമിഴ്‌നാട്ടില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനും പൂ വില്‍പ്പനക്കാരനുമായ എം രാജ (26)യെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30ന് കാണാതായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചിലും നടത്തിയിരുന്നു.

അതിനിടെയാണ് കുറ്റിക്കാട്ടില്‍ മൃതശരീരം കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്.