എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യുവിന്‍റെ കൊലപാതകം നടന്ന് രണ്ട് വര്‍ഷമായ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്‍ലാമിക തീവ്രവാദികളാണെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ കനത്ത വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് അതാവാമെന്നും മന്ത്രി ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യുവിനോട് പ്രതികരിച്ചു.’താന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. അത് അവര്‍ പറയട്ടെ. സൈബര്‍ ആക്രമണം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.