ഇന്ത്യയുടെ ലോകോത്തര ബാറ്റ്​സ്​മാന്‍ വിരാട്​ കോഹ്​ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട്​ താല്‍പര്യമില്ലെന്ന്​ പാകിസ്​താന്‍ ഏകദിന നായകനായ ബാബര്‍ അസം. അതേസമയം പാകിസ്​താന്‍ ഇതിഹാസ താരങ്ങളായ ജാവേദ്​ മിയാന്‍ദാദ്​, യൂസുഫ്​ ഖാന്‍, മുഹമ്മദ്​ യൂനിസ്​ എന്നിവരുമായി തന്നെ താരതമ്യം ചെയ്യുന്നതാണ്​ നല്ലതെന്നും ബാബര്‍ അസം പറഞ്ഞു. ഇംഗ്ലണ്ട്​ പര്യടനത്തിനായി പോയ ബാബര്‍ അവിടെവെച്ച്‌​ പാകിസ്​താന്‍ മാധ്യമത്തോട്​ സംസാരിക്കുകയായിരുന്നു. പാകിസ്​താന്‍ കോഹ്​ലി എന്നായിരുന്നു കരിയറി​​െന്‍റ തുടക്കത്തില്‍ തന്നെ ബാബറിനെ വിശേഷിപ്പിച്ചിരുന്നത്​. എന്നാല്‍ താനും കോഹ്​ലിയും വ്യത്യസ്​ത തരത്തിലുള്ള താരങ്ങളാണെന്നാണ്​ പലപ്പോഴായി ബാബർ പറഞ്ഞിരുന്നത്​. നിലവിൽ ​െഎ.സി.സി ടി20 റാങ്കിങ്ങിൽ ഒന്നാമതാണ്​ ബാബർ. ഏകദിന റാങ്കിങ്ങിൽ കോഹ്​ലിയാണ്​ ഒന്നാമനായി തുടരുന്നത്​….

കോലിക്കൊപ്പമോ, ഭാവിയില്‍ അതിനു മുകളിലോയെത്താന്‍ ശേഷിയുള്ള ബാറ്റ്സ്മാനെന്നാണ് അസം ചൂണ്ടിക്കാണിക്കപ്പെടുന്നത്​. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണ് ബാബർ അസം എന്ന് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ടോം മൂഡി പറഞ്ഞിരുന്നു.