ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി വ​ർ​ധ​ന​വ്. ജൂ​ണ്‍ 30ന് ​മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 601 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി കൗ​ണ്ടി ജി​ല്ലാ ജ​ഡ്ജി ക്ലെ ​ജ​ങ്കിം​ഗ്സ് അ​റി​യി​ച്ചു.

കു​റെ​നാ​ളു​ക​ളാ​യി ഇ​ന്ന​ലെ ഒ​രൊ​റ്റ ദി​വ​സം 20 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി ശ​രാ​ശ​രി 513 കോ​വി​ഡ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ജൂ​ണ്‍ 1 മു​ത​ലു​ള്ള ഏ​ഴു ദി​വ​സം ശ​രാ​ശ​രി 209 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ണ്‍ 30 ന് ​മു​ൻ​പ് ഒ​രു ദി​വ​സം ഏ​റ്റ​വും അ​ധി​കം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 572 ആ​യി​രു​ന്നു.

ടെ​ക്സ​സി​ൽ പൊ​തു​വെ രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​വ​സ​വും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഫെ​യ്സ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​കൊ​ണ്ട് സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് കൗ​ണ്ടി ജ​ഡ്ജി ആ​വ​ശ്യ​പ്പെ​ട്ടു. ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഒ​രൊ​റ്റ ദി​വ​സം മാ​ത്രം(​ജൂ​ണ്‍ 29) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 619 ആ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ