ന്യൂ​സി​ല​ന്‍​ഡ് ആ​രോ​ഗ്യ​മ​ന്ത്രി ഡേ​വി​ഡ് ക്ലാ​ര്‍​ക്ക് രാ​ജി​വ​ച്ചു.പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത അ​ര്‍​ഡേ​ണി​ന് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് സമര്‍പ്പിച്ചു . പുതിയ ഒഴിവിലേക്കായി പ്ര​ധാ​ന​മ​ന്ത്രി, ക്രി​സ് ഹി​പ്കി​ന്‍​സി​നെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ ഡേ​വി​ഡ് ക്ലാ​ര്‍​ക്ക് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട ക്വാ​റ​ന്‍റീ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ പോ​ലും ലം​ഘി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് 2,000ലേ​റെ​പ്പേ​ര്‍ ഒ​പ്പി​ട്ട പ​രാ​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ;