ന്യൂ​​​ഡ​​​ല്‍​​​ഹി : ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന​​​കം സ​​​ര്‍​​​ക്കാ​​​ര്‍ വ​​​സ​​​തി ഒ​​​ഴി​​​യാ​​​ന്‍ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക​​​ഗാ​​​ന്ധി​​​ക്ക് കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​​​ദേ​​​ശം. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നു​​ശേ​​ഷ​​വും വ​​സ​​തി ഒ​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ല്‍ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള പി​​ഴ ഈ​​ടാ​​ക്കു​​മെ​​ന്നു കേ​​ന്ദ്ര ന​​ഗ​​ര വി​​ക​​സ​​ന മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

എസ്.പി.ജി സുരക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താമസസൗകര്യം അനുവദിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് 1997 മുതല്‍ പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റിലെ വസതിയില്‍ താമസിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

നിലവില്‍ ഇസഡ് പ്ലസ് വിഭാഗം സുരക്ഷയാണ് പ്രിയങ്കക്ക് ഉള്ളത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം ലഭ്യമല്ലെന്ന് നോട്ടീസില്‍ പറയുന്നു. ജൂലൈ ഒന്നു മുതല്‍ താമസ സൗകര്യം റദ്ദാക്കിയതായും ഒരു മാസം ഇളവ് അനുവദിച്ചതായും നോട്ടീസില്‍ പറയുന്നു.