മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ല്‍ അ​ജ്ഞാ​ത​ര്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 24 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്ക​ന്‍ ന​ഗ​ര​മാ​യ ഇ​ര​പ്വാ​ട്ടോ​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മെ​ക്സി​ക്ക​ന്‍ സി​റ്റി​സ​ണ്‍ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി പെ​ഡ്രോ കോ​ര്‍​ട്ടെ​സ് സാ​വ്ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​ല്‍ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​കോ​പ​ന​മേ​തു​മി​ല്ലാ​തെ വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സാ​വ്ല വ്യ​ക്ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്ഥ​ല​ത്ത് വ​ന്‍ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.