• അജു വാരിക്കാട്ട്‌

പി.‌എഫ്.‌സി.വനേസ ഗില്ലെന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ ഇന്ന്  ടെക്സസ് റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തു. . യുഎസ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കമാൻഡിലെ പ്രത്യേക ഏജന്റുമാരും യു എസ് മാർഷൽസ്, കില്ലീൻ പോലീസ് ഡിപ്പാർട്ട്‌മെന്റ്, ലോൺ സ്റ്റാർ ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് എന്നിവർ ചേർന്ന് നടത്തിയ അന്വേക്ഷണത്തിൽ സംശയം തോന്നിയ സൈനീകനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അയാൾ സ്വന്തം ആയുധം എടുത്ത് ആത്മഹത്യ ചെയ്തു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ മരിച്ച സൈനികന്റെ പേര് പുറത്തുവിടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കമാൻഡ് അറിയിച്ചു. മുൻ ഫോർട്ട് ഹുഡ് സൈനികന്റെ ഭാര്യയാണ് ഇന്ന് അറസ്റ്റിലായ സിവിലിയൻ പ്രതി, പ്രതി ഇപ്പോൾ ബെൽ കൗണ്ടി ജയിലിൽ റിമാൻഡിലാണ്.

ജൂൺ 30 ന്, ബെൽ കൗണ്ടിയിലെ ലിയോൺ നദിക്ക് സമീപം കാണാതായ വനേസ ഗില്ലെന്റെതെന്ന് സംശയിക്കുന്ന ഭാഗിക മൃതദേഹഅവശിഷ്ടങ്ങൾ കണ്ടെത്തി. ആർമി സി.ഐ.ഡിയുടെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ ടെക്സസ് റേഞ്ചേഴ്സ് ഇപ്പോഴും അവശിഷ്ടങ്ങളുടെ ഐഡന്റിറ്റി  പ്രോസസ്സ് ചെയ്തു വരുന്നു.

“ഈ ദാരുണമായ സംഭവത്തിൽ  ഞങ്ങളുടെ അന്വേക്ഷണം കാര്യമായ പുരോഗതി കൈവരിച്ചു, ഒപ്പം സത്യത്തിലേക്ക് എത്തിച്ചേരാനും വനേസ ഗില്ലെന്റെ കുടുംബത്തിന് ഉത്തരം നൽകാനും സാധ്യമായതെല്ലാം ചെയ്യുന്നു. , ”ആർമി സി.ഐ.ഡിയുടെ വക്താവ് ക്രിസ് ഗ്രേ പറഞ്ഞു.
ബുധനാഴ്ച രാവിലെ  ഗില്ലെൻ ഫാമിലി അറ്റോർണി നതാലി ഖവം നടത്തിയ വാർത്താസമ്മേളനത്തിൽ,  യുഎസ് സൈന്യം കേസ് കൈകാര്യം ചെയ്തതിനെ വളരെ രൂക്ഷമായി വിമർശിച്ചു.
“ഞങ്ങൾക്ക് ഒരു ജീവൻ നഷ്ടപ്പെട്ടു. മനോഹരമായ ഒരു യുവ സൈനികനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു,” “ഇനി മതി.” ഖവം പറഞ്ഞു.