കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 358 ആയി. അതേ സമയം പുതിയ 745 കൊറോണ കേസുകള്‍ ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ കുവൈത്ത് സ്വദേശികള്‍ 434 പേരും 311 പേര്‍ വിദേശികളുമാണ്.

ആകെ രോഗ ബാധിതരുടെ ആകെ എണ്ണം 46,940 ആയി. ഇതില്‍ 37,715 പേര്‍ രോഗമുക്തിനേടിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 685 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ഇന്നും പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ 182 പേര്‍ ഫര്‍വാനിയയില്‍ നിന്നുമുള്ളവരാണ്.

രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ച്‌ ജഹ് റയില്‍ നിന്നും 176 പേരും ക്യാപിറ്റല്‍ ഏരിയയില്‍ നിന്നും 120 പേരും അഹമ്മദിയില്‍ നിന്നും 169 പേരിലും ഹവല്ലിയില്‍ 98 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലുള്ള 8,867 പേരില്‍ 139 പേരുടെ നിലഅതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.