പതിനഞ്ചോളം നാടുകളിലേക്ക് സര്‍വ്വീസ് നടത്താനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് വെബ്സൈറ്റില്‍ നല്‍കിയ അറിയിപ്പിലൂടെ ഇത്തിഹാദ് അറിയിച്ചു.
ജൂലൈ 16 മുതല്‍ ഇന്ത്യന്‍ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കും. ജൂലൈ 16 മുതല്‍ മാലിദ്വീപിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ എന്നീ മൂന്ന് പാക്കിസ്ഥാന്‍ നഗരങ്ങളിലേക്ക് ഇന്‍ബൗണ്ട് വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.ജൂലൈ 16 മുതല്‍ ഇത്തിഹാദ് അമ്മാനിലേക്കും കൈറോയിലേക്കും പറക്കും. ബെല്‍ഗ്രേഡ്, ഇസ്താംബുള്‍, മാഞ്ചസ്റ്റര്‍, മ്യൂണിച്ച്, ഡ്യൂസെല്‍ഡോര്‍ഫ് എന്നീ യൂറോപ്യന്‍ നഗരങ്ങളിലേക്കും ജൂലൈ 16 മുതല്‍ ഇത്തിഹാദ് സര്‍വ്വീസുണ്ട്.