• അജു വാരിക്കാട്

കഴിഞ്ഞ ഏപ്രില്‍ മുതൽ കാണാനില്ലാതിരുന്ന 20 കാരിയായ അമേരിക്കൻ സൈനീക വനേസ ഗില്ലന്റെതെന്നു സംശയിക്കുന്ന ഭാഗിക മനുഷ്യാവശിഷ്ടങ്ങൾ ലിയോൺ നദിക്ക് സമീപം കണ്ടെത്തി. യുഎസ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കമാൻഡ് പറയുന്നതനുസരിച്ചു ഏപ്രിൽ 22ന് ഉച്ചയ്ക്ക് 1 നാണ് പോസ്റ്റിലെ 3 ആം കാവൽറി റെജിമെന്റിന്റെ റെജിമെന്റൽ എഞ്ചിനീയർ സ്ക്വാഡ്രൺ ഹെഡ്ക്വാർട്ടേഴ്സിന്റെ പാർക്കിംഗ് സ്ഥലത്താണ് അവരെ  അവസാനമായി കണ്ടത്.

ടെക്സസിലെ ഫോർട്ട് ഹൂഡിൽ  സേവനം ചെയ്തിരുന്ന സൈനീകക്കു വേണ്ടി നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ചയാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കില്ലീനിൽ കാർ ഓടിക്കുന്നതിനിടെ കാണാതായ സൈനികൻ  ഗ്രിഗറി വെഡൽ-മൊറേൽസിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈറ്റിൽ നിന്ന് ഏകദേശം 26 മൈൽ അകലെയാണ് വനേസ ഗില്ലന്റെതെന്നു സംശയിക്കുന്ന മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ടെക്സസ് ഇക്വ്യൂ സെർച്ചിന്റെ ഡയറക്ടറും സ്ഥാപകനുമായ ടിം മില്ലർ പറഞ്ഞു.

ഗില്ലനെ കാണാതാകുന്നതിനുമുമ്പ്, ഫോർട്ട് ഹൂഡിലെ തന്റെ ഒരു സർജന്റ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നുവെന്ന് കുടുംബം സ്ഥാപിച്ച വെബ്‌സൈറ്റിൽ പറയുന്നു.  എന്നാൽ സർജന്ന്റെ പേര്  വനേസ ഗില്ലൻ വെളിപ്പെടുത്തിയിരുന്നില്ല. സൗത്ത് ഈസ്റ്റ് ഹ്യൂസ്റ്റണിലാണ് ഗില്ലെൻ വളർന്നത്, സീസർ ഷാവേസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. ഗില്ലന്റെ കാർ കീകൾ, ബാരക്സ് റൂം കീ, ഐഡി, വാലറ്റ് എന്നിവ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തെ ആയുധശാലയിൽ നിന്ന് കണ്ടെത്തിയെങ്കിലും അവരുടെ സെൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ല. ലൈംഗിക പീഡനത്തിന് ഇരയായ രണ്ട് സംഭവങ്ങളെങ്കിലും കണ്ടെത്തിയതായി അറ്റോർണി നതാലി ഖവം പറഞ്ഞു. ഈ കേസ് എങ്ങനെ മാറുമെന്ന് ആശങ്കയുണ്ടെന്നും ഖവം പറഞ്ഞു. പ്രതികാരം ഭയന്ന് ലൈംഗിക പീഡനം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് വനേസ പ്രിയപ്പെട്ടവരോട് പാഞ്ഞിരുന്നു.