തി​രു​വ​ന​ന്ത​പു​രം: ഇ-​മൊ​ബി​ലി​റ്റി അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ടു​ത്തേ​ക്ക് ആ ​ഫ​യ​ല്‍ താ​നെ ന​ട​ന്നു പോ​കി​ല്ല​ല്ലോ. ഇ​ദ്ദേ​ഹം ഉ​ദ്ധ​രി​ച്ച ഭാ​ഗ​ത്തി​നു തൊ​ട്ടു​ മു​ന്‍​പ് മു​ഖ്യ​മ​ന്ത്രി ഒ​രു വാ​ച​കം അ​തി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. അ​തു ചീ​ഫ് സെ​ക്ര​ട്ട​റി കാ​ണു​ക എ​ന്നാ​ണ്. അ​താ​യ​ത് ഫ​യ​ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​ന്‍​പ് ചീ​ഫ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച്‌ അ​തി​ല്‍ അ​ഭി​പ്രാ​യം പ​റ​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​തു മു​ഖ്യ​മ​ന്ത്രി​യാ​ണ്. ഈ ​ഭാ​ഗ​മെ​ന്തി​നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് മ​റ​ച്ചു​വ​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ഫയല്‍ പരിശോധിക്കുമ്ബോള്‍ ഒരുഭാഗം മാത്രം കണ്ടാല്‍ പോരല്ലോ. അതിന് മുന്‍പും പിന്‍പുമുള്ളത് വിട്ടു പോകാന്‍ പാടില്ലല്ലോ. അതെന്തുകൊണ്ടാണ് ചിലത് വിട്ടുപോകുന്നതെന്ന് മനസിലാകുന്നില്ല. ഈ ഭാഗമെന്തിനാണ് മറച്ചുവെച്ചത്. ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഒന്നിലധികം തവണയാണ്. ഇത് കാണിച്ചതിന്റെ അര്‍ത്ഥം ഫയലിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ കൈയിലുണ്ട് എന്നാണല്ലോ

അതൊന്ന് മനസിരുത്തി വായിച്ചു നോക്കാന്‍ അദ്ദേഹം തയ്യാറാകണം. കഴിഞ്ഞ ദിവസം ഒരുകാര്യം ഞാന്‍ പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം. ആരെങ്കിലും പറയുന്നത് കേട്ട് നമ്മളുടെ വിലപ്പെട്ട സമയം കളയരുത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തില്‍ ഭാവിയ്ക്ക് അനിവാര്യമായി പദ്ധതികള്‍ ഉപേക്ഷിക്കാനും പോകുന്നില്ല.