പത്തനംതിട്ട: തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി തിങ്കളാഴ്ച 21 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 125 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 23 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 102 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിസാമുദ്ദീന്‍-എറണാകുളം, നിസാമുദ്ദീന്‍- തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളിലായി തിങ്കളാഴ്ച പത്തനംതിട്ട ജില്ലക്കാരായ എട്ടു പേര്‍കൂടി എത്തി. നിസാമുദ്ദീന്‍ – എറണാകുളം സ്പെഷ്യല്‍ ട്രെയിനില്‍ ജില്ലക്കാരായ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് എത്തിയത്. ഇവര്‍ അഞ്ചുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. നിസാമുദ്ദീന്‍- തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ ജില്ലക്കാരായ മൂന്നു പേരാണെത്തിയത്. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും രണ്ടുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.