ഏറ്റുമാനൂര്‍: യുവതിയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ ചന്ദ്രബാബുവിനെയാണ് ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി നാല് വയസ്സുള്ള മകന്‍ ശ്രീനന്ദ് എന്നിവരെയാണ് ജൂണ്‍ പത്തിന് രാവിലെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രഞ്ജിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നിവയ്ക്കാണ് ചന്ദ്രബാബുവിനെ അറസ്റ്റു ചെയ്തത്.