കുവൈത്ത്‌ സിറ്റി : 8 വനിതാ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജഡ്ജിമാരായി നിയമിച്ച്‌ കൊണ്ട്‌ കുവൈത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി സൃഷ്‌ടിച്ചിരിക്കുകയാണ്. ‌ അറ്റോര്‍ണ്ണി ജറല്‍ ദരാര്‍ അല്‍ അസൂസിയാണ് 8 വനിതാ ജഡ്ജിമാരായി നിയമിച്ച്‌ കൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്.

5 വര്‍ഷത്തില്‍ അധികമായി പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍മ്മാരായി സേവനം അനുഷ്ടിച്ചു വരികയായിരുന്ന ഇവരെ സ്ഥാനകയറ്റം നല്‍കിയാണ് ജഡ്ജിമാരായി നിയമിച്ചിരികുന്നത്‌.പബ്ലിക്‌ പ്രോസിക്യൂട്ടര്‍മ്മാര്‍ എന്ന നിലയില്‍ വിവിധ കേസുകളില്‍ തങ്ങളുടെ കഴിവും പ്രാഗല്‍ഭ്യവും തെളിയിച്ചവരാണ് ഇവര്‍ എന്ന് അറ്റോര്‍ണി ജനറല്‍ ദരാര്‍ അല്‍ അസൂസി വ്യക്തമാക്കി. നിയമ രംഗത്തെ വിവിധ ശാഖകളില്‍ കൂടുതല്‍ പരിശീലനം നേടുന്നതിനായി ഇവരെ കുവൈത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലീഗല്‍ ആന്റ്‌ ജൂഡിഷ്യല്‍ സ്റ്റഡേീസില്‍ ഒന്നര മാസത്തെ പ്രത്യേക പഠനത്തിനു അയക്കുമെന്നും അദ്ദേഹം അറിയിച്ചു.