കൊ​ല്ലം: സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​രി ശാ​ന്ത. ശാ​ശ്വ​തീ​കാ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ എ​സ്‌എ​ന്‍​ഡി​പി​യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നാ​ണെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ വെ​ള്ളാ​പ്പ​ള്ളി ഇ​ട​പെ​ട്ടെ​ന്നും ശാ​ന്ത വ്യക്തമാക്കി.

ജൂ​ലൈ ഒ​ന്നി​ന് ശാ​ശ്വ​തീ​കാ​ന​ന്ദ​സ്വാ​മി​ക​ള്‍ മ​രി​ച്ചി​ട്ട് 18 വ​ര്‍​ഷ​മാ​കു​ക​യാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ പു​രോ​ഗ​തി​യി​ല്ല. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ല. ഉ​യ​ര്‍​ന്ന ഏ​ജ​ന്‍​സി ത​ന്നെ അ​ന്വേ​ഷി​ക്ക​ണം- ശാ​ന്ത ആ​വ​ശ്യ​പ്പെ​ട്ടു.2002 ജൂ​ലൈ ഒ​ന്നി​നാ​ണ് ആ​ലു​വ പെ​രി​യാ​റി​ല്‍ ശാ​ശ്വ​തീ​കാ​ന​ന്ദ​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച​ത്. ആ​ലു​വാ​യി​ലെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ലെ പു​ഴ​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്വാ​മി കാ​ല്‍​വ​ഴു​തി നി​ല​യി​ല്ലാ​ക്ക​യ​ത്തി​ല്‍ വീ​ണ്‌ ശ്വാ​സം​മു​ട്ടി മ​രി​ച്ചെ​ന്നാ​ണ്‌ പോ​ലീ​സിന്‍റെ നി​ഗ​മ​നം.