വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു.രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 7000ത്തിലേറെ പുതിയ കൊറോണ കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാാലയുടെ ഔദ്യോഗിക കണക്കനുസരിച്ച്‌ 27,27,853 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,30,122 കടന്നു. 11,43,334 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ നീക്കുന്നതിനിടയിലും രോഗികളുടെ എണ്ണം കുറയാതെ തുടരുകയാണ്.

ഇപ്പോഴും അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഏറ്റവും മുന്നില്‍. ലാറ്റിന്‍ അമേരിക്കയിലെ ആകെ രോഗികളില്‍ പകുതിയും ബ്രസീലിലാണ്. ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ച്‌ കുറവാണ്.