കോവിഡ് ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഈ ഘട്ടത്തില്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച കമ്മീഷന്‍ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുംസംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ച്‌ വരുന്നു, സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ല