സൗദിയില്‍ കൊവിഡ് ബാധിച്ച്‌ ഒരു പ്രവാസി മലയാളി കൂടി മരിച്ചു.തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ്‌ നൂഹ് മകന്‍ മുഹമ്മദ് സലിം (45) ആണ് മരിച്ചത്. 14 വര്‍ഷമായി ബുറൈദയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു.

പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാല്‍ 10 ദിവസമായി വീട്ടില്‍ തന്നെ ക്വറന്‍റീനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാല്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.