തിരുവനന്തപുരം:തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയുടെ നഴ്‌സിങ് ഹോസ്റ്റലിന് പിറകില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (45)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ മകള്‍ എസ്.എ.റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.ഉല്‍സവ പറമ്ബിലെ ന്യത്തത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ അച്ഛനാണ് ചന്ദ്രബാബു. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗവുമായി എസ്.എ.റ്റി ആശുപത്രിയില്‍ ചികില്‍സയിലാണ് ദേവു ചന്ദന.

ഇതിന്റെ മനോവിഷമമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.