മുംബൈ: നഗരത്തില്‍ ചൊവ്വാഴ്​ചയോടെ പുതുതായി 903 കോവിഡ്​ ബാധിതര്‍. 36 മരണവും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍. ഇതോടെ മുംബൈയിലെ ആകെ കോവിഡ്​ ബാധിതര്‍ 77,197 ആയി. കോവിഡ്​ ബാധിതരായിരുന്ന 625 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന്​ ചൊവ്വാഴ്​ച ആശുപത്രി വിട്ടു. നിലവില്‍ 28,473 പേര്‍ ചികിത്സയിലാണ്​. 44,170 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്​ച വരെ 4,554 കോവിഡ്​ ബാധിതരാണ്​ മരണത്തിന്​ കീഴടങ്ങിയത്​.