ഡാളസ്സ്: ചെങ്ങന്നുർ പെണ്ണുക്കര മാമ്പ്രത്തുണ്ടത്തിൽ പുത്തൻപുരയിൽ റിട്ടയേർഡ് സുബേദാർ മേജർ പി. വി. സാമുവൽ (92) നിര്യാതനായി. മൂന്നു പതിറ്റാണ്ടുകൾ മിലിറ്ററി എൻജിനീയറിങ് സർവീസിൽ സ്തുത്യർഹമായ സേവനം അനുഷ്‌ഠിച്ച ശേഷം ഭവനത്തിൽ വിശ്രമത്തിലും ചില നാളുകളാൽ വാർധക്യ സഹജമായ അസുഖങ്ങളാലും ശയ്യാവലംബിയുമായിരുന്നു. ഭാര്യ നിര്യാതയായ ഗ്രേസി സാമുവൽ .
മക്കൾ: അമേരിക്കയിൽ കുടുംബമായി അസംബ്‌ളി ഓഫ് ഗോഡ് ഡാളസിൽ പാസ്റ്ററായി സേവനം അനുഷ്‌ഠിക്കുന്ന റവ. ഡോക്ടർ ലെസ്ലി വര്ഗീസ് ,  ഹെഫ്‌സിബ ഐസക്
മരുമക്കൾ: ജെസ്സി, ഐസക് എബ്രഹാം
കൊച്ചു മക്കൾ – ജഫിയ & ക്രിസ്, ജോഷ്വ, ജൊഹാന, ജെയ്ന, ഷാരോൺ.
മരണാന്തര ശുശ്രൂഷകൾ ഭവനത്തിൽ വച്ച് ജൂലൈ രണ്ടു വ്യാഴാഴ്ച രാവിലെ കോവിഡ് കാല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പെണ്ണുക്കര ചർച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.
വാർത്ത: നിബു വെള്ളവന്താനം