ഓ​സ്റ്റി​ന്‍: ടെ​ക്സ​സി​ലെ കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജ​ഋ​ആ​ഠ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി 285 ഡോ​ള​ര്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 വ​രെ നീ​ട്ടി​യ​താ​യി ടെ​ക്സ​സ് ഗ​വ​ര്‍​ണ​ര്‍ ഗ്രോ​ഗ് ഏ​ബ​ട്ട് വ്യ​ക്ത​മാ​ക്കി. ഒ​രു ത​വ​ണ മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്ക​യു​ള്ളൂ. ഹ്യു​മ​ന്‍ സ​ര്‍​വീ​സ​സ് ക​മ്മീ​ഷ​ന്‍ ഡ​പ്യൂ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മീ​ഷ​ണ​ര്‍ വ​യ​ന്‍ സാ​ള്‍​ട്ട​റും ഗ​വ​ര്‍​ണ​റും സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡി​നെ തു​ട​ര്‍​ന്നു സ്കൂ​ളു​ക​ള്‍ അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ടു​ക​യും നാ​ഷ​ന​ല്‍ സ്കൂ​ള്‍ ല​ഞ്ച് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും 285 ഡോ​ള​ര്‍ (വ​ണ്‍ ടൈം) ​ന​ല്‍​കു​വാ​ന്‍ സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്. 21 വ​യ​സു​വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ആ​നു​കൂ​ല്യം.

ടെ​ക്സ​സി​ല്‍ 3.6 മി​ല്യ​ന്‍ കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ജൂ​ലൈ 31 വ​രെ നീ​ട്ടി​യ​തി​നാ​ല്‍ ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ലോ​ണ്‍ സ്റ്റാ​ര്‍ കാ​ര്‍​ഡു​പ​യോ​ഗി​ച്ചു കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സ്റ്റോ​റു​ക​ളി​ല്‍ നി​ന്നും ഗ്രോ​സ​റി വാ​ങ്ങു​ന്ന​തി​നു ഫെ​ഡ​റ​ല്‍ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സ​ഹാ​യ​ധ​ന​മാ​യി ഒ​രു ബി​ല്യ​ന്‍ ഡോ​ള​റാ​ണ് ടെ​ക്സ​സി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ള്‍​ക്ക് വി​ളി​ക്കേ​ണ്ട നമ്പര്‍ 8336136220 (തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ രാ​വി​ലെ 8 മു​ത​ല്‍ വൈ​കി​ട്ട് 5വ​രെ)