ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കെപി അന്‍ബളകനാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. സിടി സ്കാനിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു.

രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 29ന് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് കൊറോണ വൈറസ് ചികിത്സ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. തമിഴ്നാട്ടില്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍, ഇലക്‌ട്രോണിക്സ്, ടെക്നോളജി എന്നീ എന്നീ വകുപ്പുകളാണ് മന്ത്രി വഹിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4000 നടുത്ത് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 60 മരണങ്ങളും ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 86,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,141 പേരാണ് സംസ്ഥാനത്ത്

രോഗം ബാധിച്ച്‌ മരിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. 5,66840 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,69,883ലേക്ക് ഉയര്‍ന്നിട്ടുണ്ട്. 7,610 മരണങ്ങളാണ് ഇതുവരെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ 86,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85,161 പേര്‍ക്കാണ് ദില്ലിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ദില്ലിയില്‍ വൈറസ് ബാധയെത്തുടര്‍ര്‍ന്ന് 2,680 പേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. 66.03 ശതമാനം പേരാണ് ദില്ലിയില്‍ രോഗമുക്തി നേടുന്നത്.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന കര്‍ണാടത്തില്‍ 947 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് 900 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ 450ലധികം ഹോട്ട്സ്പോട്ടുകളും സംസ്താനത്തുണ്ട്. തമിഴ്നാട്ടില്‍ 3943 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെ ഇന്ത്യയില്‍ കൊറോണ പ്രതിരോധന വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചതാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്ന മറ്റൊരു കാര്യം. ദിവസേന 18,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. 17000 പേരാണ് ഇന്ത്യയില്‍ ഇതിനകം തന്നെ വൈറസ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്.