ഒമാനില്‍ പുതിയ കോവിഡ് പരിശോധന കിറ്റിന്​ അംഗീകാരം നല്‍കി.രാജ്യത്ത് സൗജന്യമാണെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക്​ മാത്രമാണ്​ പരിശോധനാ സൗകര്യം ലഭിക്കുകയുളളൂ. പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക്​ സ്വകാര്യ സ്​ഥാപനങ്ങളിലെ പരിശോധനയാണ്​ ആശ്രയം.

നിലവിലുള്ള പി.സി.ആര്‍ പരിശോധനക്ക്​ 70 റിയാല്‍ വരെയാണ്​ നിരക്ക്​. ഉയര്‍ന്ന നിരക്ക്​ മൂലം പരിശോധനകള്‍ നടത്താന്‍ മടിച്ചുനില്‍ക്കുന്നവരാണ്​ ഭൂരിപക്ഷം പ്രവാസികളും. ഇത്തരക്കാര്‍ക്ക്​ ആശ്വാസമേകുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നടപടി.

സ്വകാര്യ സ്​ഥാപനങ്ങളിലെ ചെലവ്​ താങ്ങാന്‍ കഴിയാത്ത രോഗലക്ഷണങ്ങളുള്ളവര്‍ക്ക്​ മത്ര, സീബ്​ ഷരാദി, റുസൈല്‍ എന്നിവിടങ്ങളിലുള്ള വിസ മെഡിക്കല്‍സെന്ററുകളിലും ഗാലയില്‍ ഹോളിഡേ ഇന്നിന്​ സമീപവുമുള്ള കേന്ദ്രങ്ങളിലെത്തി സൗജന്യ പരിശോധനക്ക്​ സാമ്ബിളുകള്‍ നല്‍കാവുന്നതാണ്​. ഞായറാഴ്​ച മുതല്‍ വ്യാഴാഴ്​ച വരെ രാവിലെ എട്ടര മുതല്‍ ഒരു മണി വരെയാണ്​ സാമ്ബിളുകള്‍ ശേഖരിക്കുക. പരിശോധനക്ക്​ എത്തുന്ന വിദേശികള്‍ റസിഡന്‍റ്​ കാര്‍ഡ്​ അല്ലെങ്കില്‍ ജോലി ചെയ്യുന്ന കമ്ബനിയുടെ പേരുള്ള രേഖ കാണിക്കണം.